ഐപിഎല്‍ ലേലത്തില്‍ ഈ താരം ഉണ്ടായിരുന്നുവെങ്കില്‍ 25 കോടി ലഭിക്കുമായിരുന്നു: ഗവാസ്‌കര്‍

ന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരമായ കപില്‍ദേവിനെ പ്രശംസിച്ച് സഹതാരവും ഇന്ത്യയുടെ എക്കാലത്തേയും ഇതിഹാസങ്ങളില്‍ ഒരാളുമായ സുനില്‍ ഗവാസ്‌കര്‍ രംഗത്ത്. ഇന്ത്യയ്ക്ക് ആദ്യമായി ലോകകപ്പ് സമ്മാനിച്ച കപില്‍ദേവ് ഇപ്പോളാണ് ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്നതെങ്കില്‍ ഐപിഎല്‍ ലേലത്തില്‍ അദ്ദേഹത്തിന് 25 കോടി രൂപ ലഭിക്കുമായിരുന്നെന്ന് സുനില്‍ ഗവാസ്‌കര്‍ പറയുന്നത്.

കപിലിന്റെ കാലത്ത് അദ്ദേഹം ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓള്‍റൗണ്ടറായിരുന്നെന്നും അതിനാലാണ് ഐപിഎല്‍ ലേലത്തിലെ തന്നെ ഏറ്റവും വിലകൂടിയ താരമായി അദ്ദേഹം മാറുമെന്ന് താന്‍ കരുതുന്നതെന്നും ഗവാസ്‌കര്‍ പറയുന്നു. പന്ത് സ്വിംഗ് ചെയ്യിക്കാനുളള കഴിവും ബാറ്റ് കൊണ്ട് റണ്‍സ് വാരിക്കൂട്ടാനുളള അദ്ദേഹത്തിന്റെ മെയ് വഴക്കവും മറ്റൊരു താരത്തിനും ഇല്ലാത്ത മേധാവിത്വം കപിലിന് സമ്മാനിക്കുന്നുവെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

ധോണിയെ പോലെ വില പിടിച്ച താരം എന്നാണ് കപിലിനെ ഗവാസ്‌കര്‍ വിശേഷിപ്പിച്ചത്. കപിലിനെ ലേലത്തില്‍ ആദ്യ തവണ സ്വന്തമാക്കി കഴിഞ്ഞാല്‍ പിന്നീട് ഒരിക്കലും ഒരു ടീമും അദ്ദേഹത്തെ വിട്ട് കളയില്ലെന്നും ഗവാസ്‌കര്‍ പറഞ്ഞു.

Top