ലണ്ടന്‍: ബ്രിട്ടനില്‍ ഗവിന്‍ വില്യംസണിനെ പുതിയ പ്രതിരോധ സെക്രട്ടറിയായി നിയമിച്ച് പ്രധാനമന്ത്രി തെരേസാ മേ.
മാധ്യമ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന ആരോപണത്തെ തുടര്‍ന്നു മൈക്കല്‍ ഫാലന്‍ രാജിവച്ച ഒഴിവിലാണ് വില്യംസണിന്റെ നിയമനം.
മുമ്പ് കാമറൂണ്‍ മന്ത്രിസഭയിലും വില്യംസണ്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തെരേസ മേ മന്ത്രിസഭയില്‍ ചീഫ് വിപ്പായി സേവനമനുഷ്ഠിച്ചുവരികെയാണ് വില്യംസണിന് സ്ഥാനക്കയറ്റമുണ്ടായിരിക്കുന്നത്.
2002-ല്‍ വിരുന്നു സല്‍ക്കാരവേളയില്‍ റേഡിയോ അവതാരക ജൂലിയ ഹാര്‍ട്ട്ലി ബ്രിവറുടെ കാല്‍മുട്ടില്‍ പലപ്രാവശ്യം സ്പര്‍ശിച്ചെന്നാണ് ഫാലനെതിരേ ഉയര്‍ന്ന ആരോപണം. ഭാവിയില്‍ പ്രധാനമന്ത്രിയാവുമെന്നുവരെ കരുതപ്പെട്ടിരുന്ന ഫാലന്റെ പതനം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു.