മലയാള സീരിയലിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയതാണ് ഗായത്രി അരുണ്‍. താരം സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു ഫോട്ടോ ആണിപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
കൊറോണ പടരുന്ന പശ്ചാതലത്തില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യപിച്ചിരിക്കുകയാണിപ്പോള്‍. കുട്ടികള്‍ എല്ലാം അവധിക്കാലം ആസ്വദിക്കാന്‍ തുടങ്ങി എന്നാണ് താരം തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഗായത്രിയുടെ മകള്‍ കല്ല്യാണി വരച്ച ചിത്രം പങ്കുവച്ചാണ് താരം ഇത് പോസ്റ്റ് ചെയ്തത്.
https://www.instagram.com/p/B9mPC3epdQo/?utm_source=ig_web_copy_link
”കുട്ടികളെ സംബന്ധിച്ചിടത്തോളം ഇത് നേരത്തെയുള്ള അവധിക്കാലവും പരീക്ഷ തലവേദനയില്‍ നിന്നുള്ള ആശ്വാസവും മാത്രമാണ്… അവര്‍ അവരുടെ അവധിക്കാലം ആസ്വദിക്കാന്‍ തുടങ്ങി”-ഗായത്രി കുറിച്ചു.