കോഴിക്കോട്: സര്‍ക്കാര്‍ നിശ്ചയിക്കുന്ന നഷ്ടപരിഹാര തുക എത്രയായാലും നല്‍കാന്‍ തയാറാണെന്ന് ഗെയില്‍ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ എം.വിജു.
ഇപ്പോഴത്തെ നഷ്ടപരിഹാരം കുറവാണെന്നും, ഭൂമിയുടെ ന്യായവിലയുടെ 50 ശതമാനത്തിന് മുകളില്‍ വില നല്‍കാന്‍ തയാറാണെന്നും എം.വിജു പറഞ്ഞു.
ആറാം തീയതി നടക്കാനിരിക്കുന്ന സര്‍വ്വകക്ഷിയോഗത്തില്‍ ഇക്കാര്യം അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.