ജറുസലേം: ഗാസയിലെ ഹമാസ് കേന്ദ്രങ്ങളില്‍ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. ഗാസയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തിന് ശേഷമാണ് നെതന്യാഹുവിന്റെ പ്രതികരണം. ഹമാസിന്റെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വച്ചു പൊറുപ്പിക്കാനാകില്ല.
ഗാസയില്‍ നിന്ന് ഇസ്രയേലിന് നേരെയുണ്ടായ റോക്കറ്റ് ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണിതെന്നും നെതന്യാഹു വീഡിയോ സന്ദേശത്തില്‍ പറയുന്നു. 2014നു ശേഷം ഗാസയില്‍ ഉണ്ടായതില്‍ ഏറ്റവും വലിയ മിസൈല്‍ ആക്രമണമാണ് ഇസ്രയേല്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹമാസിന്റെ കീഴിലുണ്ടായിരുന്ന ബെറ്റാലിയന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സും ട്രെയിനിംഗ് ക്യാമ്പും തകര്‍ക്കപ്പെട്ടു.