ഗാസയില്‍ ഇസ്രായേല്‍ ഉപരോധം ശക്തമാക്കി; പ്രതിഷേധവുമായി സംഘടനകള്‍ രംഗത്ത്

ഗാസ:ഗാസയിലേക്കുള്ള പ്രധാന കവാടമായ കറേം ശലോമില്‍ കൂടുതല്‍ കര്‍ക്കശമായ നിയന്ത്രണങ്ങളാണ് ഇസ്രായേല്‍ നടപ്പിലാക്കുന്നത്. ഭക്ഷണവും വെള്ളവും മരുന്നുമല്ലാത്ത വെറെ വസ്തുക്കള്‍ ഒന്നും ഗാസയിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു. ഗാസയില്‍ പലസ്തീനികള്‍ക്കുള്ള മത്സ്യ ബന്ധനത്തിനുള്ള അനുമതി 12 മൈലില്‍ നിന്നും മൂന്ന് മൈലായി ചുരുക്കുകയും ചെയ്തു. ഇസ്രായേലിനെതിരെ ഹമാസ് നടത്തുന്ന അക്രമങ്ങളെ തുടര്‍ന്നാണ് ഉപരോധം ശക്തമാക്കിയതെന്നാണ് ഇസ്രായേല്‍ വാദം ഉന്നയിച്ചിരിക്കുന്നത്.

ഐക്യരാഷ്ട്ര സഭയും വിവിധ മനുഷ്യാവകാശ സംഘടനകളും ഗാസയിലെ ഉപരോധത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഗാസയെ തുറന്ന ജയിലാക്കി കൂട്ട ശിക്ഷ നടപ്പാക്കുകയാണ് ഇസ്രായേലെന്ന് യുഎന്‍ അഭിപ്രായപ്പെട്ടു. മനുഷ്യത്വ രഹിതമാണ് ഇസ്രായേലിന്റെ നടപടികളെന്ന് ഹമാസും പ്രതികരിച്ചു. 2014ല്‍ ഗാസയില്‍
ഇസ്രായേല്‍ നടത്തിയ ആക്രമണത്തിനെതിരെ ഹമാസ് നടത്തിയ പ്രത്യാക്രമണത്തെ തുടര്‍ന്നാണ് ഉപരോധം ആരംഭിച്ചത്.

Top