ഗാസ: ഗാസയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവെയ്പ്പില്‍ രണ്ട് പലസ്തീനികള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ യുവാവും, ഒരു മധ്യവയസ്‌കനുമാണ് കൊല്ലപ്പെട്ടത്. 200ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് തക്കതായ മറുപടി നല്‍കുമെന്ന് ഹമാസ് വ്യക്തമാക്കി.
വെള്ളിയാഴ്ച ഇസ്രായേല്‍ അതിര്‍ത്തിയിലേക്ക് പലസ്തീന്‍ പ്രക്ഷോഭകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെയാണ് ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ത്തത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങളാണ് പ്രതിഷേധ റാലിയില്‍ പങ്കെടുത്തത്. ജനങ്ങളെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.
സ്വന്തം രാജ്യത്തേക്ക് മടങ്ങി പോകണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് മുപ്പത് മുതലാണ് പലസ്തീനികള്‍ പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധത്തിന് നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ഇതുവരെ 156 പേരാണ് കൊല്ലപ്പെട്ടത്. ഒന്നര ലക്ഷത്തിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. അതേസമയം, ആക്രമണം പലസ്തീനികള്‍ക്ക് നേരെയല്ലെന്നും ഹമാസിന് നേരെയാണെന്നുമാണ് ഇസ്രയേല്‍ പ്രതികരിച്ചത്.