ദോഹ: ജി.സി.സി രാജ്യങ്ങളും അമേരിക്കയും തമ്മില്‍ നടക്കാനിരുന്ന ഉച്ചകോടി സെപ്റ്റംബറില്‍ നടക്കുമെന്ന് കുവൈറ്റ്. കഴിഞ്ഞ ദിവസം നടന്ന റമദാന്‍ വിരുന്നില്‍ അമീര്‍ ശൈഖ് സ്വബാഹ് അല്‍അഹ്മദ് അസ്സ്വബാഹ് ഇക്കാര്യം വ്യക്തമാക്കിയതായി കുവൈറ്റ്
് വിദേശകാര്യ സഹമന്ത്രി ഖാലിദ് അല്‍ജാറുല്ലയാണ് വ്യക്തമാക്കി. നയതന്ത്ര പ്രതിനിധികള്‍ക്ക് വേണ്ടി നടക്കുന്ന പ്രത്യേക ഇഫ്താര്‍ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവിലെ സാഹചര്യത്തില്‍ താന്‍ ഏറെ ദുഃഖിതനാണ്. സഹോദരങ്ങള്‍ ഇത്രയും കാലം പിരിഞ്ഞ് നില്‍ക്കുന്നതില്‍ അതിയായ ദുഖമുണ്ട്. വേദനയോടെയാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും കുവൈത്ത് അമീര്‍ പറഞ്ഞു.
സമാധാനത്തിന്റെ കപ്പലിലേറിയുള്ള അമീര്‍ ശൈഖ് സ്വബാഹിന്റെ യാത്ര തുടരുകയാണെന്ന് കുവൈത്ത് മന്ത്രി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷമായി തുടരുന്ന ഗള്‍ഫ് പ്രതിന്ധി ഇത് വരെ അയവൊന്നുമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് കുവൈറ്റ് അമീറിന്റെ പ്രസ്താവന വന്നതെന്ന കാര്യം പ്രത്യേകം പ്രസ്താവ്യമാണ്. ഒരു വര്‍ഷക്കാലമായി ഉപരോധ രാജ്യങ്ങളില്‍ നിന്ന് പല വിധ സമ്മര്‍ദ്ദങ്ങളുണ്ടായിട്ടും മാധ്യസ്ഥ ശ്രമത്തില്‍ ഉറച്ച് നിന്ന കുവൈത്ത് അമീറിന്റെ നിലപാടിനെ ഏറെ ബഹുമാനത്തോടെയാണ് ഖത്തര്‍ കാണുന്നത്.
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി കഴിഞ്ഞ ദിവസം കുവൈത്തിലെത്തി ഈ ബന്ധം ഊട്ടിയുറപ്പിക്കുകയും ചെയ്തു. റമദാന്‍ വ്രതത്തിന്റെ പുണ്യ നാളുകളില്‍ എടുത്ത തീരുമാനം ഉപരോധ രാജ്യങ്ങള്‍ പിന്‍വലിക്കണമെന്ന ഉറച്ച അഭിപ്രായം തന്നെയാണ് കുവൈറ്റിനുള്ളത്.