ദോഹ: ഇന്ന് തുടക്കമായ ജിസിസി ഉച്ചകോടിയില്‍ ഖത്തര്‍ ഉപരോധം ചര്‍ച്ചയായില്ല. റിയാദ് ഉച്ചകോടിയോടെ പ്രതിസന്ധികള്‍ക്ക് അയവ് വരുമെന്ന പ്രതീക്ഷയിലായിരുന്നു ഗള്‍ഫ് ജനതയും പ്രവാസികളും. എന്നാല്‍ യോഗത്തില്‍ വിഷയം ചര്‍ച്ചയായില്ല. രാജ്യങ്ങള്‍ ഖത്തര്‍ ഉപരോധം ചര്‍ച്ച ചെയ്യാതിരിക്കാനുള്ള ശ്രമമാണ് നടത്തിയതെന്ന ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്.
ഇന്നലെ റിയാദില്‍ ചേര്‍ന്ന 39ാം ജി.സി.സി ഉച്ചകോടിയില്‍ അംഗരാജ്യങ്ങള്‍ക്കിടയില്‍ ഭിന്നത തുടരുന്നതില്‍ ശക്തമായ അതൃപ്തിയാണ് കുവൈത്ത് അമീര്‍ ശൈഖ് സ്വബാഹ് അല്‍അഹ്മദ് അസ്സ്വബാഹ് പ്രകടിപ്പിച്ചത്. പുതുതലമുറകള്‍ക്കിടയില്‍ വിദ്വേഷം വിതക്കുന്ന മാധ്യമപ്രചാരണം എല്ലാ രാജ്യങ്ങളും അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഗള്‍ഫ് രാജ്യങ്ങളുടെ മേലുള്ള വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥ വന്നുവെന്ന് താന്‍ ആശങ്കപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി, യു.എ.ഇ പ്രസിഡഡന്റ് ശൈഖ് ഖലീഫ ആല്‍ നഹ്യാന്‍, ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് എന്നിവര്‍ ഇന്നലെ ചേര്‍ന്ന ജി.സി.സി ഉച്ചകോടിയില്‍ എത്തിയില്ല. വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍മുറെഖിയാണ് ജി.സി.സി.യില്‍ ഖത്തര്‍ സംഘത്തെ നയിക്കുന്നത്.
.