കൊച്ചി: ജി സി ഡി എ യുടെ സാമ്പത്തിക നഷ്ടത്തിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കാണെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുതല്‍ വാടക പിരിവു വരെ ജിസിഡിഎയ്ക്ക് കീഴില്‍ നടക്കുന്ന മിക്ക പ്രവര്‍ത്തനങ്ങളിലും ക്രമക്കേട് നടക്കുന്നെന്ന് അടിവരയിടുന്നതാണ് 2015 16 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട്.
ഉദ്യോഗസ്ഥരുടെ വീഴ്ച മൂലം കഴിഞ്ഞ സാമ്പത്തിക വര്‍ഷം വാടകയിനത്തില്‍ കിട്ടേണ്ടിയിരുന്ന അഞ്ചു കോടി മുപ്പത്തിമൂന്ന് ലക്ഷം രൂപ കുടിശികയായെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
ക്രമക്കേടുകള്‍ക്ക് ഉത്തരവാദികളായ മുന്‍ സെക്രട്ടറിയടക്കം ഇരുപതോളം ഉദ്യോഗസ്ഥരുടെ പട്ടിക ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം സര്‍ക്കാരിന് കൈമാറി.
വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് ജിസിഡിഎ അധികൃതര്‍ക്കെതിരെ വിജിലന്‍സിനു മുന്നില്‍ എത്തിയ പരാതികളെ സാധൂകരിക്കും വിധമുളള കണ്ടെത്തലുകളാണ് പൊതുവില്‍ റിപ്പോര്‍ട്ടില്‍ ഉളളത്.
കോണ്‍ഗ്രസ് നേതാവ് എന്‍.വേണുഗോപാല്‍ ചെയര്‍മാനായിരുന്ന കാലയളവിലെ പ്രവര്‍ത്തനങ്ങളെ കുറിച്ചുളള ഓഡിറ്റ് റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.