ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ശതമാനത്തില്‍ വന്‍ ഇടിവ്

ന്യൂഡല്‍ഹി : ഇന്ത്യയുടെ സാമ്പത്തിക വളർച്ച 4.5 ശതമാനമായി കുറഞ്ഞതായി റിപ്പോർട്ട്. കഴിഞ്ഞ ആറു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണിത്.

രാജ്യത്തെ എട്ട് പ്രധാന വ്യവസായങ്ങളുടെ വളര്‍ച്ച നിരക്ക് 5.8 ശതമാനത്തിലേക്കും ഇടിഞ്ഞു. ജി.ഡി.പി നിരക്ക് ഇടിഞ്ഞതോടെ റിപ്പോ നിരക്കില്‍ റിസര്‍വ്ബാങ്കിന് വീണ്ടും കുറവ് വരുത്തേണ്ടി വരും.

വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച രണ്ടാം പാദ വളർച്ചാ നിരക്ക് സംബന്ധിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. റിസര്‍വ്ബാങ്ക്, ഐ.എം.എഫ്, ലോകബാങ്ക് എന്നിവ വളര്‍ച്ചനിരക്കില്‍ ഇടിവുണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഈ വർഷം ഏപ്രിൽ-സെപ്റ്റംബർ കാലത്തെ കണക്ക് പ്രകാരം 4.8 ശതമാനമാണ് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാ നിരക്ക്. കഴിഞ്ഞ വർഷം ഇത് 7.5 അഞ്ച് ശതമാനമായിരുന്നു.

Top