കൊറോണയെ പേടിക്കേണ്ട; ഈ ചൈനീസ് വാഹനത്തിൽ സഞ്ചരിക്കൂ…

ലോകമാകെ കൊറോണ ബാധ പടരുന്ന ഭീതിയിലാണ്. എന്നാല്‍ ചൈനീസ് വാഹന നിര്‍മ്മാണ കമ്പനി ഗീലി ഒരു സന്തോഷ വാര്‍ത്തയുമായാണ് എത്തിയിരിക്കുന്നത്.

തങ്ങളുടെ വാഹനം കൊറോണയെ പ്രതിരോധിക്കുമെന്നും ഈ വാഹനത്തില്‍ സഞ്ചരിച്ചാല്‍ കോറോണ വരില്ലെന്നുമുള്ള അവകാശവാദവുമായിട്ടാണ് സ്വീഡിഷ് കമ്പനിയായ വോള്‍വോ, ബ്രിട്ടീഷ് സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ ലോട്ടസ് എന്നിവയുടെ ഉടമകളായ ഗീലി എത്തിയത്.

കമ്പനി പറയുന്നത് ഐകോണ്‍ എന്ന എസ്യുവിയിലെ എയര്‍പ്യൂരിഫയര്‍ കോവിഡ് 19 പോലുള്ള വൈറസുകളേയും മറ്റ് ബാക്ടീരിയകളേയും ചെറുക്കും എന്നാണ്.

എന്‍95 സര്‍ട്ടിഫൈഡായ ഇന്റലിജന്റ് എയര്‍ പ്യൂരിഫിക്കേഷന്‍ സിസ്റ്റമാണ് കാറില്‍ ഉപയോഗിക്കുന്നതെന്നും ഗീലി പറഞ്ഞു. വാഹനത്തിന്റെ ക്യാബിനുള്ളിലെ ബാക്ടീരിയ, വൈറസ് പോലുള്ള ഘടകങ്ങളെ പ്രതിരോധിക്കുന്നതിനും നശിപ്പിക്കുന്നതിനും ഈ സംവിധാനത്തിന് സാധിക്കുമെന്നും അതുകൊണ്ട് കോറോണ വൈറസിനെ ഫലപ്രദമായി ചെറുക്കാന്‍ സാധിക്കും എന്നും കമ്പനി അവകാശപ്പെടുന്നു.

Top