കൊച്ചി: കോഴിക്കോടു ഫാറൂഖ് കോളജിനു പിന്നാലെ എറണാകുളം മഹാരാജാസ് കോളജിലും ലിംഗവിവേചന വിവാദം. കോളജ് കാമ്പസില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നിരിക്കേണ്ടെന്നു പ്രിന്‍സിപ്പല്‍ നിര്‍ദേശിച്ചു. ഇതേതുടര്‍ന്നു വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. കോളജ് പ്രിന്‍സിപ്പലിന്റെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം.
ഫാറൂഖ് കോളേജില്‍ മലയാളം ക്ലാസില്‍ ഒരുമിച്ച് ഒരു ബഞ്ചില്‍ ഇരുന്നുവെന്ന് ആരോപിച്ച് സഹപാഠികളായ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ക്ലാസില്‍ നിന്ന് പുറത്താക്കിയതിനെ പ്രതിഷേധം ശക്തമാകുമ്പോഴാണ് എറണാകുളം മഹാരാജാസിലും സമാനമായ വിവാദം തലപൊക്കുന്നത്. ഫറൂഖില്‍ നടപടിക്കെതിരെ പ്രതികരിച്ച രണ്ടാം വര്‍ഷ ബിഎ സോഷ്യോളജി വിദ്യാര്‍ത്ഥി ദിനുവിനെ കോളേജ് മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ കോളേജ് നടപടി റദ്ദാക്കിയ ഹൈക്കോടതി വിദ്യാര്‍ത്ഥിയെ ക്ലാസില്‍ തിരിച്ചെടുക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.