ന്യൂഡല്‍ഹി: സ്ത്രീ- പുരുഷ സമത്വത്തില്‍ ഇന്ത്യ പിന്നിലെന്ന് റിപ്പോര്‍ട്ട്. ലോക സാമ്പത്തിക ഫോറം നടത്തിയ പഠനത്തിലാണ് ഈ നാണക്കേട് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
153 രാജ്യങ്ങളിലാണ് ഫോറം പഠനം നടത്തിയത് ഇതില്‍ 112-ാം സ്ഥാനത്താണ് ഇന്ത്യ. 2018-ല്‍ 108-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇപ്പോള്‍ പിറകിലാണ്. എന്തിനേറെ ചൈന, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ അയല്‍രാജ്യങ്ങള്‍ക്കും പിന്നിലാണ് ഇന്ത്യയുടെ ഇപ്പോഴത്തെ സ്ഥാനം.
സ്ത്രീകളുടെ ആരോഗ്യം, സാമ്പത്തിക മേഖലയിലെ പങ്കാളിത്തം എന്നിവയില്‍ 150- സ്ഥാനത്തേക്ക് കൂപ്പുകുത്തി. തുല്യ വേതനത്തില്‍ 117 ഉം സ്ത്രീകളുടെ വിദ്യാഭ്യാസത്തില്‍ 112 മാണ് സ്ഥാനം. സാമ്പത്തിക സ്വയം പര്യാപ്തതയിലും സ്ഥാപനങ്ങളുടെ നേതൃ പദവിയില്‍ സ്ത്രീകള്‍ എത്തുന്നതിലും ഇന്ത്യയുടെ പ്രകടനം ദയനീയമാണെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
ഐസ്‌ലാന്‍ഡ്, നോര്‍വേ, ഫിന്‍ലാന്റ്, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് ആദ്യ നാല് സ്ഥാനങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നത്.