കോഴിക്കോട്: ഫറൂഖ് കോളേജ് സംഭവത്തില്‍ സംസ്ഥാന യുവജന കമ്മീഷന്‍ വിശദീകരണം തേടി. കോളേജില്‍ വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചിരിക്കുന്നത് വിലക്കിയതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കോളേജില്‍ ആണ്‍-പെണ്‍ വേര്‍തിരിവുണ്ടെന്ന പരാതിയില്‍ കോളേജ് പ്രിന്‍സിപ്പാളിനോട് രണ്ടാഴ്ചക്കകം മറുപടി നല്‍കാനാണ് നിര്‍ദ്ദേശം.