വാഷിങ്ടണ്‍: പൊലീസ് അതിക്രമത്തില്‍ ജോര്‍ജ് ഫ്‌ലോയ്ഡ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തുന്നതിനിടെ യു.എസ് വ്യോമസേന മേധാവിയായി കറുത്ത വര്‍ഗക്കാരന്‍. ജനറല്‍ ചാള്‍സ് ബ്രൗണ്‍ ജൂനിയറിനെയാണ് വ്യോമസേനാ മേധാവിയായി സെനറ്റ് തെരഞ്ഞെടുത്തത്.
ജനറല്‍ ചാള്‍സിനെ മേധാവിയാക്കാനുള്ള തീരുമാനത്തിന് അമേരിക്കന്‍ ഉപരിസഭയായ സെനറ്റ് എതിരില്ലാതെ അംഗീകാരം നല്‍കുകയായിരുന്നു. വൈസ് പ്രസിഡന്റ് മൈക് പെന്‍സ് ആണ് ചരിത്ര പ്രധാന പ്രഖ്യാപനം നടത്തിയത്.
വ്യോമസേനാ മേധാവിയാകുന്ന ആദ്യ കറുത്ത വര്‍ഗക്കാരനാണ് ജനറല്‍ ചാള്‍സ് ബ്രൗണ്‍ ജൂനിയര്‍. നിലവില്‍ യു.എസ് പസഫിക് എയര്‍ഫോഴ്‌സിന്റെ ചുമതല വഹിക്കുകയാണ് ജനറല്‍ ബ്രൗണ്‍. ഫൈറ്റര്‍ പൈലറ്റായ അദ്ദേഹം, 2900 മണിക്കൂര്‍ യുദ്ധവിമാനം പറത്തിയിട്ടുണ്ട്. ഇതില്‍ 130 മണിക്കൂര്‍ യുദ്ധവേളയിലാണ്.
ടെക്‌സാസ് ടെക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ആര്‍.ഒ.റ്റി.സി പ്രോഗ്രാമില്‍ ബിരുദം നേടിയ ജനറല്‍ ബ്രൗണ്‍, 1984ലാണ് സേനയുടെ ഭാഗമാവുന്നത്.