തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന കൂടുതല്‍ ട്രെയിനുകളില്‍ അണ്‍ റിസര്‍വ്ഡ് കോച്ചുകള്‍ അനുവദിച്ചു. നവംബര്‍ 25 മുതലായിരിക്കും പുതിയ കോച്ചുകള്‍ നിലവില്‍ വരുക.
മംഗളൂരു – നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ്, മംഗളൂരു – നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ്, മംഗളൂരു – കോയമ്ബത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസുകളിലാണ് കോച്ചുകള്‍ അനുവദിച്ചു. ആറ് വീതം കോച്ചുകളാണ് ഈ ട്രെയിനുകളില്‍ അനുവദിച്ചിരിക്കുന്നത്.
തിരുനെല്‍വേലി – പാലക്കാട് പാലരുവി എക്‌സ്പ്രസ്, മധുര -പുനലൂര്‍ എക്‌സ്പ്രസ് എന്നിവയില്‍ 4 വീതം അണ്‍ റിസര്‍വ്ഡ് കോച്ചുകളും നിലവില്‍ വരും.
കൊവിഡ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ആയിരുന്നു രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ നിയന്ത്രണം നടപ്പാക്കിയത്. പീന്നീട് സര്‍വീസുകള്‍ പുനരാരംഭിച്ചെങ്കിലും തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി റിസര്‍വ്ഡ് കോച്ചുകളായി മാത്രമാക്കി ചുരുക്കകുയുമായിരുന്നു. ഇക്കഴിഞ്ഞ നവംബര്‍ ഒന്നുമുതല്‍ ആയിരുന്നു പിന്നീട് അണ്‍ റിസര്‍വ്ഡ് കോച്ചുകളും സീസണ്‍ ടിക്കറ്റുകളും പുനഃസ്ഥാപിച്ചത്.
ദക്ഷിണ റെയില്‍വേക്ക് കീഴിലുള്ള 23 തീവണ്ടികളില്‍ ആയിരുന്നു നവംബര്‍ ഒന്ന് മുതല്‍ ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിച്ചത്. നവംബര്‍ പത്ത് മുതല്‍ പത്തോളം ട്രെയിനുകളിലും അണ്‍റിസര്‍വ്ഡ് സൗകര്യം സ്ഥാപിച്ചു. പിന്നാലെയാണ് കൂടുതല്‍ ട്രെയിനുകളില്‍ ഈ സൗകര്യം നിലവില്‍ വരുന്നത്.