ന്യൂഡല്‍ഹി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ലഡാക്കിലെത്തിയ കരസേനാ മേധാവി ജനറല്‍ മുകുന്ദ് നരവനെ ലേയിലെ മിലിട്ടറി ഹോസ്പിറ്റലില്‍ സൈനികരുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ചൈന സംഘര്‍ഷ സാഹചര്യത്തില്‍ അതിര്‍ത്തിയിലെ സൈനിക സന്നാഹം വിലയിരുത്താന്‍ കൂടിയാണ് നരവനെ ലഡാക്കിലെത്തിയത്.
ചൈനയുമായുള്ള സംഘര്‍ഷം വിലയിരുത്താന്‍ കഴിഞ്ഞ രണ്ട് ദിവസമായി ഡല്‍ഹിയില്‍ നടന്ന കമാന്‍ഡര്‍മാരുടെ യോഗത്തിന് ശേഷമാണ് കരസേന മേധാവി ലേയിലേക്ക് പോയത്.
General MM Naravane #COAS interacting with our gallant soldiers at Military Hospital, Leh during his two day visit to Eastern #Ladakh. pic.twitter.com/pG22J7kIs4
— ADG PI – INDIAN ARMY (@adgpi) June 23, 2020
ഗല്‍വാന്‍ സംഘര്‍ഷവും മറ്റു തര്‍ക്കവിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ ഇന്ത്യയും ചൈനയും ഉന്നതതല സൈനിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. ചൈനീസ് സൈന്യവുമായുള്ള ചര്‍ച്ചകളിലെ പുരോഗതിയും അദ്ദേഹം അവലോകനം ചെയ്യും.