ഡൽഹി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയ കെ വി തോമസിനെതിരെ കടുത്ത നടപടി വേണമെന്ന് ഹൈക്കമാന്‍റില്‍ പൊതുവികാരം. സെമിനാറിൽ പങ്കെടുത്താൽ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കണം. കടുത്ത നടപടി ഉണ്ടായില്ലെങ്കിൽ തെറ്റായ സന്ദേശം നൽകും.
ജി 23 നേതാക്കള്‍ പോലും മറ്റു പാര്‍ട്ടികളുമായി സഹകരിച്ചിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു. നേതൃത്വത്തെ വെല്ലുവിളിച്ച മുന്‍ കേന്ദ്രമന്ത്രിക്കെതിരെ നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേരത്തെ അറിയിച്ചിരുന്നു. സെമിനാറില്‍ പങ്കെടുക്കുമെന്ന് അറിയിച്ച കെ വി തോമസ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് കനത്ത അപമാനമാണ് തനിക്ക് ഏല്‍ക്കേണ്ടി വന്നതെന്നാണ് തുറന്നടിച്ചത്.