ജനിതക മാറ്റം സംഭവിച്ച കോവിഡ്; അതീവ ജാഗ്രതയിലെന്ന് ആരോഗ്യമന്ത്രി

kk shailaja

തിരുവനന്തപുരം: രാജ്യത്ത് ജനിതക മാറ്റം വന്ന കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ സംസ്ഥാനം അതീവ ജാഗ്രതയിലാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ബ്രിട്ടനില്‍ നിന്നെത്തിയ 18 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി പറഞ്ഞു.

ബ്രിട്ടനില്‍ നിന്നെത്തിയവര്‍ക്ക് ജനിതക മാറ്റം വന്ന വൈറസ് ആണോ എന്ന് കണ്ടെത്തിയിട്ടില്ല. ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചതായും ആരോഗ്യമന്ത്രി പറഞ്ഞു. ജനിതക മാറ്റം സംഭവിച്ച വൈറസുകളെയും നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. പൂനെയിലേക്ക് അയച്ച സ്രവങ്ങളുടെ പരിശോധന ഫലം ഇതുവരെ ലഭിച്ചില്ലെന്നും മന്ത്രി പറഞ്ഞു.

Top