ഇറ്റലിയിലെ ജെനോവില്‍ പാലം തകര്‍ന്ന് മരണം ;ഒരു വര്‍ഷത്തേക്ക് അടിയന്തരാവസ്ഥ

റോം: ഇറ്റലിയിലെ ജനോവ നഗരത്തില്‍ പാലം തകര്‍ന്നതിനെ തുടര്‍ന്നു പ്രധാനമന്ത്രി ഗിസപ്പെ കോണ്ടി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒരു വര്‍ഷത്തേക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇറ്റലിയിലെ ജെനോവില്‍ പാലം തകര്‍ന്ന് 39 പേരാണ് മരിച്ചത്. നിരവധിപേര്‍ക്ക് പരിക്കേറ്റിരുന്നു. ശക്തമായ മഴയില്‍ രാവിലെ 11.30ന് പാലത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നു വീണത്.

തകര്‍ന്നു വീണ പാലത്തില്‍ നിന്ന് 29 അടിയോളം താഴ്ചയിലേക്ക് വാഹനങ്ങള്‍ പതിച്ചാണ് മരണങ്ങള്‍ സംഭവിച്ചിരിക്കുന്നത്. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. അതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. നദിക്കും റെയില്‍ ട്രാക്കിനും കെട്ടിടങ്ങള്‍ക്കും കുറുകെയാണ് ഇറ്റലിയേയും ഫ്രാന്‍സിനെയും ബന്ധിപ്പിക്കുന്ന കൂറ്റന്‍ പാലം കടന്നുപോകുന്നത്. അപകടത്തില്‍ അനവധി കെട്ടിടങ്ങളും തകര്‍ന്നു. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കാറും ട്രക്കുകളും കുടുങ്ങിക്കിടക്കുകയാണ്.

10121542-3x2-700x467-640x360

100 മീറ്റര്‍ താഴ്ചയിലേക്ക് പാലം വീണാണ് അപകടം സംഭവിച്ചത്. അവശിഷ്ടങ്ങള്‍ക്കിടയിലും വാഹനങ്ങളിലും കുടുങ്ങിയവരെ അഗ്നിശമന സേനാഗംങ്ങള്‍ രക്ഷപ്പെടുത്തി. ഇവരെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ ഇവിടെയുള്ള ഗതാഗതം താറുമാറായിരിക്കുകയാണ്. പാലത്തിന് 90 മീറ്റര്‍ ഉയരവും ഒരു കിലോമീറ്ററോളം നീളവുമുണ്ട്. 1967 ലാണ് ഈ പാലം പണികഴിപ്പിച്ചത്.

Top