വാര്‍ത്തകള്‍ നിഷേധിച്ച് ജിയോ; ഡിജിറ്റല്‍ ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ ഒരുക്കമാണ്

reliance jio

ജിയോ ഫോണ്‍ ഉല്‍പാദനം നിര്‍ത്തുകയാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പ്രതികരണവുമായി റിലയന്‍സ് ജിയോ.

ജിയോ ഫോണ്‍ ഉല്‍പാദനം അവസാനിപ്പിച്ചുവെന്നും പകരം ആന്‍ഡ്രോയിഡ് ഫോണ്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്നും ഫാക്ടര്‍ ഡെയ്‌ലിയാണ് റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ വാര്‍ത്ത നിഷേധിക്കുകയാണ് കമ്പനി.ആദ്യ ഘട്ട ഫോണ്‍ വിതരണം പൂര്‍ത്തിയാക്കാനുള്ള ഒരുക്കത്തിലാണ് ജിയോ. രണ്ടാം ഘട്ട പ്രീബുക്കിങ് താമസിയാതെ ആരംഭിക്കും.

വാര്‍ത്ത നിഷേധിച്ച റിലയന്‍സ് ജിയോ പ്രതിനിധി, രാജ്യത്തിന്റെ ഡിജിറ്റല്‍ ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ ജിയോ ഫോണ്‍ തയ്യാറാണെന്നും ഡിജിറ്റല്‍ ജീവിതത്തിലേക്ക് പുതിയതായി കടന്നുവരുന്ന 60 ലക്ഷം ആളുകളെ സ്വാഗതം ചെയ്യുന്നുവെന്നും പറഞ്ഞു.

ജിയോഫോണുകള്‍ക്കായുള്ള ആദ്യ ഘട്ട പ്രീബുക്കിങ് ആഗസ്റ്റ് 24നാണ് ആരംഭിച്ചത്. 60 ലക്ഷം പേരാണ് ആദ്യഘട്ടത്തില്‍ ജിയോ ഫോണ്‍ ബുക്ക് ചെയ്തത്

ആദ്യഘട്ട വിതരണം പൂര്‍ത്തിയാകുന്നതിനനുസരിച്ച് ബുക്കിങ് വീണ്ടും ആരംഭിക്കും.

Top