മുംബൈ : റിലയന്‍സിന്റെ ജിയോ ഫോണ്‍ ആവശ്യക്കാരുടെ കൈയ്യില്‍ എത്താന്‍ വൈകിയേക്കുമെന്ന് റിപ്പോര്‍ട്ട്.
വിപണിയിലെ ആവശ്യകത കൂടുതലായതിനാല്‍ ഫോണ്‍ ഒരു മാസത്തോളം വൈകിയേക്കും.
സെപ്റ്റംബര്‍ ആദ്യവാരം ഫോണുകള്‍ വിപണിയിലെത്തിക്കുമെന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്. കഴിഞ്ഞ 24നാണ് ഫോണിന്റെ ബുക്കിങ് ആരംഭിച്ചത്. ബുക്കിങ് ആരംഭിച്ച് കുറച്ച് സമയത്തിനുള്ളില്‍ തിരക്ക് കാരണം വെബ്സൈറ്റുകള്‍ ലഭിക്കാതായിരുന്നു.
തുടര്‍ന്ന് കമ്പനി ബുക്കിങ് നിര്‍ത്തിവയ്ക്കുകയും ചെയ്തു. നിലവില്‍ ബുക്ക് ചെയ്തവര്‍ക്കും ഫോണ്‍ ലഭിക്കണമെങ്കില്‍ കുറച്ചുകൂടി നാള് കാത്തിരിക്കേണ്ടി വരുമെന്നാണ് ഇപ്പോഴത്തെ വാര്‍ത്ത.