Gerardo Martino quits as Argentina head coach amid upheaval at governing body

മെസിക്കു പിന്നാലെ അര്‍ജന്റീന ഫുട്‌ബോള്‍ ടീം പരിശീലകന്‍ ജെറാര്‍ഡ് മാര്‍ട്ടിനോ രാജിവെച്ചു. കോപ്പ അമേരിക്കയിയില്‍ ഏറ്റ തോല്‍വിയെ തുടര്‍ന്നാണ് രാജി.

ഇതിനിടെ അര്‍ജന്റീന ഫുട്‌ബോള്‍ ടീം റിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കാനുള്ള സാധ്യത മങ്ങി. ടീം പങ്കെടുക്കുന്നതിനുള്ള സാധ്യത അമ്പത് ശതമാനം മാത്രമാണെന്ന് അര്‍ജന്റീന ഒളിമ്പിക് കമ്മിറ്റി അധ്യക്ഷന്‍ അറിയിച്ചു.

ടീമിന്റെ പതിനെട്ടംഗ അന്തിമ പട്ടിക കൈമാറാന്‍ ദിവസങ്ങള്‍ ശേഷിക്കെ ടീം സജ്ജമാകാത്തതാണ് കാരണം. താരങ്ങളെ വിട്ട് കൊടുക്കാന്‍ ക്ലബുകള്‍ തയ്യാറായിട്ടില്ല.

2014 ലോകകപ്പിന് ശേഷം സബെല്ല രാജിവെച്ചതിനെ തുടര്‍ന്നാണ് മാര്‍ട്ടിനോ സ്ഥാനമേറ്റത്. ഇതിന് ശേഷം നടന്ന രണ്ട് കോപ്പ അമേരിക്ക ഫൈനലിലും അര്‍ജന്റീന പരാജയപ്പെട്ടിരുന്നു.

മാര്‍ട്ടിനോക്ക് കീഴില്‍ മൂന്ന് പ്രമുഖ മത്സരങ്ങളില്‍ മാത്രമാണ് തോറ്റതെങ്കിലും കോപ്പയില്‍ കിരീടം നേടാനാകാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

പരിശീലക സംഘത്തിലുള്ള മുഴുവന്‍ പേരും മാര്‍ട്ടിനോക്കൊപ്പം സ്ഥാനമൊഴിഞ്ഞിട്ടുണ്ട്. ഒളിമ്പിക്‌സിന് ഒരു മാസം മാത്രം ശേഷിക്കെയാണ് രാജി.

.

Top