ബര്‍ലിന്‍: കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ജര്‍മന്‍ ഫുട്‌ബോള്‍ ലീഗായ ബുന്ദസ്ലിഗ ഈ മാസം 16നു പുനരാരംഭിക്കും. ജൂണ്‍ 30നു മുന്‍പ് എല്ലാ മത്സരങ്ങളും തീര്‍ക്കാനാണു തീരുമാനം.
അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ കാണികളില്ലാതെയാകും എല്ലാ മത്സരങ്ങളും നടക്കുക. ആദ്യ ദിവസം ഡോര്‍ട്മുണ്ട്ഷാല്‍ക്കെ ഉള്‍പ്പെടെ സൂപ്പര്‍ പോരാട്ടങ്ങളാണ് ഉള്ളത്.
എല്ലാ ക്ലബ്ബുകളും ലീഗ് തുടങ്ങുന്നതിനു മുന്‍പ് 7 ദിവസം ഐസൊലേഷന്‍ ചട്ടങ്ങള്‍ പാലിച്ച് പരിശീലന ക്യാംപില്‍ പങ്കെടുക്കണം. എല്ലാ കളിക്കാര്‍ക്കും വൈദ്യപരിശോധനയുമുണ്ടാകും.മത്സരദിവസങ്ങളില്‍ കളിക്കാരും ഒഫിഷ്യല്‍സുമടക്കം ഏകദേശം 300 പേരാണു സ്റ്റേഡിയങ്ങളിലുണ്ടാവുക.
9 റൗണ്ട് മത്സരങ്ങള്‍ ശേഷിക്കെ 55 പോയിന്റുമായി ബയണ്‍ മ്യൂണിക്കാണു ലീഗില്‍ ഒന്നാം സ്ഥാനത്ത്. ഡോര്‍ട്മുണ്ട് (51) രണ്ടാസ്ഥാനത്തും ലൈപ്‌സിഷ് (50) മൂന്നാം സ്ഥാനത്തുമാണുളളത്.