ജര്‍മനിയിലെ രണ്ടാമത്ത വലിയസോഫ്റ്റ് വെയര്‍ കമ്പനിയായ സോഫ്റ്റ് വെയര്‍ എജിക്ക് റാന്‍സംവെയര്‍ ആക്രമണമെന്ന് റിപ്പോര്‍ട്ടുകള്‍. കമ്പനിയെക്കുറിച്ചും ജോലിക്കാരെക്കുറിച്ചുമുള്ള വവിരങ്ങള്‍ ഹാക്കര്‍മാര്‍ കൈവശപ്പെടുത്തി. 23 ദശലക്ഷം ഡോളര്‍ നല്‍കിയാല്‍ മാത്രമെ വവിരങ്ങള്‍ വിട്ടുനല്‍കൂ എന്നാണ് ഹാക്കര്‍മാര്‍ പറഞ്ഞിരിക്കുന്നത്.
ഹാക്കര്‍മാര്‍ കമ്പനി ഡേറ്റയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ജോലിക്കാരുടെ ഐഡി കാര്‍ഡ്, പാസ്പോര്‍ട്ട്, ജോലിക്കാര്‍ പരസ്പരം അയച്ച ഇമെയിലുകള്‍, കമ്പനിയുടെ സാമ്പത്തിക രേഖകള്‍, ഡയറക്ടറികള്‍ തുടങ്ങിയവ ഹാക്ക് ചെയ്തു എന്നു വ്യക്തമാക്കുന്ന രേഖകളാണ് പുറത്തുവിട്ടിരിക്കുന്നത്.
എന്നാല്‍, ഉപയോക്താക്കളെക്കുറിച്ചുള്ള ക്ലൗഡ് രേഖകളടക്കമുള്ള കാര്യങ്ങള്‍ ഇപ്പോഴും സുരക്ഷിതമാണെന്നാണ് കമ്പനി പ്രതികരിച്ചത്. മാല്‍വെയര്‍ഹണ്ടര്‍ ടീമാണ് ആക്രമണകാരികള്‍ പ്രചരിപ്പിച്ച രേഖകളുടെ കോപ്പികള്‍ കണ്ടെടുത്തത്. യൂറോപ്പിലെ ഏഴാമത്തെ വലിയ സോഫ്റ്റ് വെയര്‍ കമ്പനിയാണ് ഇത്.