പുതിയ നിയമപ്രകാരം ജര്‍മനിയില്‍ തൊഴില്‍ സമയം ദിവസം ആറ് മണിക്കൂറാക്കി. തൊഴിലാളി സംഘടനയായ ഇന്‍ഡസ്ട്രിയല്‍ യൂണിയന്‍ ഐജി മെറ്റല്‍ മൂന്നു ദിവസമായി നടത്തിയ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് തൊഴില്‍ സമയം വെട്ടിക്കുറക്കാനുള്ള തീരുമാനം.
ആദ്യഘട്ടത്തില്‍ ഈ ആനുകൂല്യം ലഭിക്കുന്നത് ജര്‍മന്‍ സംസ്ഥാനമായ ബാഡന്‍വുര്‍ട്ടെംബര്‍ഗിലെ ലോഹ, എന്‍ജിനീയറിങ് മേഖലയില്‍ തൊഴില്‍ചെയ്യുന്ന തൊഴിലാളികള്‍ക്കാണ്.