ജർമ്മനി: കൊവിഡ് നിരക്ക് ഉയർന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ജർമ്മനിയും ഇറ്റലിയും പ്രവേശന വിലക്കേർപ്പെടുത്തി. ഇന്ത്യയിൽ നിന്നുള്ള ജർമ്മൻകാർക്ക് മാത്രമേ ഇന്നു മുതൽ പ്രവേശനം അനുവദിക്കൂ. ജർമ്മൻ അധികൃതരുടെ അനുമതി ലഭിച്ച കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമാണ് പ്രവേശനം.
കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഇന്ത്യയിൽ കഴിഞ്ഞവർക്കാണ് ഇറ്റലി ഇന്നു മുതൽ പ്രവേശനം വിലക്കിയത്. അതേസമയം ഇന്ത്യയിലുള്ള ഇറ്റാലിയൻ പൗരൻമാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുണ്ടെങ്കിൽ പ്രവേശനാനുമതി നൽകും. ഇവർ ക്വാറന്റീനിൽ പ്രവേശിക്കണം.
രാജ്യത്ത് എത്തുന്നവർ നിർബന്ധമായും ക്വാറന്റീനിൽ പ്രവേശിക്കണമെന്ന് ഫെഡറൽ ആരോഗ്യമന്ത്രി അറിയിച്ചു. ഇന്ത്യക്കാർക്ക് അസാധാരണ സന്ദർഭത്തിൽ മാത്രമേ പ്രവേശനം അനുവദിക്കൂ എന്നും മന്ത്രി അറിയിച്ചു.