ജക്കാര്‍ത്ത: അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്മാരായി ജര്‍മ്മനി. ആവേശം നിറഞ്ഞുനിന്ന കലാശപ്പോരില്‍ ഫ്രാന്‍സിനെ കീഴടക്കിയാണ് ജര്‍മ്മനി ലോകചാമ്പ്യന്മാരായത്. നിശ്ചിത സമയത്ത് സ്‌കോര്‍ 2-2ന് സമനിലയിലായപ്പോള്‍ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു. 4-3ന് ഷൂട്ടൗട്ടില്‍ ജര്‍മ്മനി ഫ്രാന്‍സിനെ കീഴടക്കി. ഇതാദ്യമായാണ് ജര്‍മ്മനി അണ്ടര്‍ 17 ലോകകപ്പിന്റെ ചാമ്പ്യന്മാരാകുന്നത്. ഓരേ വര്‍ഷം അണ്ടര്‍ 17 ലോകകപ്പും യൂറോ ചാമ്പ്യന്‍ഷിപ്പും നേടുന്ന ആദ്യ ടീമായി ജര്‍മ്മനി.
ഫ്രാന്‍സിന്റെ ആദ്യ മറുപടി 53-ാം മിനിറ്റില്‍ വന്നു. സൈമണ്‍ നഡെലിയ ബൗബ്രെ വലചലിപ്പിച്ചു. സമനില ?ഗോളിനായി ഫ്രാന്‍സിന് 85-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. മാത്തിസ് അമുഗൗ ഫ്രാന്‍സിനെ ജര്‍മ്മന്‍ പടയ്‌ക്കൊപ്പമെത്തിച്ചു.രണ്ടാം പകുതിയിലാണ് മത്സരത്തിലെ നാടകീയത ഉണ്ടായത്. 51-ാം മിനിറ്റില്‍ നോഹ ഡാര്‍വിച്ച് ജര്‍മ്മനിയെ വീണ്ടും മുന്നിലെത്തിച്ചു. 2-0ത്തിന്റെ ലീഡ് ജര്‍മ്മനിക്ക് വലിയ ആത്മവിശ്വാസം നല്‍കി. പക്ഷേ പിന്നീടങ്ങോട്ട് ജര്‍മ്മനി മത്സരം കൈവിട്ടു തുടങ്ങി.
അതില്‍ ആദ്യത്തെ ഗോള്‍ പിറന്നത് പെനാല്‍റ്റിയിലൂടെയാണ്. 29-ാം മിനിറ്റില്‍ പാരീസ് ബ്രണ്ണര്‍ ജര്‍മ്മനിയെ മുന്നിലെത്തിച്ചു. ഈ ഒരൊറ്റ ?ഗോളില്‍ ആദ്യ പകുതി അവസാനിച്ചു.ഖത്തറിലെ ലോകകപ്പ് ഫൈനല്‍ ഓര്‍മിപ്പിക്കും വിധമായിരുന്നു അണ്ടര്‍ 17 ലോകകപ്പിന്റെയും ഫൈനല്‍ നടന്നത്. ആദ്യം ജര്‍മ്മനി രണ്ട് ?ഗോളിന് മുന്നിലെത്തി.