മെര്‍ക്കലിന് പകരം ആര് ? ജര്‍മനിയില്‍ തെരഞ്ഞെടുപ്പ് ചൂട്

ര്‍മനിയില്‍ ഇന്ന് പൊതു തെരഞ്ഞെടുപ്പ്. നിലവിലെ ചാന്‍സലര്‍ ആംഗെല മെര്‍ക്കല്‍ 16 വര്‍ഷത്തിനു ശേഷം പടിയിറങ്ങുകയാണ്. നാലു തവണകളിലായ് ഇത്രയും വര്‍ഷം ഭരിച്ച അവര്‍ക്ക് പകരമാര് എന്നതാണ് പ്രധാന ചോദ്യം.

16 സംസ്ഥാനങ്ങളിലെ 598 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ആകെ 6 കോടി വോട്ടര്‍മാര്‍ ഉണ്ട്. യുദ്ധാനന്തര ജര്‍മന്‍ചരിത്രത്തില്‍ നിലവിലെ ചാന്‍സലര്‍ മത്സരിക്കാത്ത ആദ്യ തെരഞ്ഞെടുപ്പാണ് ഇത്.

മെര്‍ക്കലിന്റെ പാര്‍ട്ടിയായ ക്രിസ്ത്യന്‍ ഡമോക്രാറ്റുകള്‍ ക്രിസ്ത്യന്‍ സോഷ്യല്‍ യൂണിയന്‍ എന്ന മറ്റൊരുപാര്‍ട്ടിയുമായി സഖ്യം ചേര്‍ന്നാണ് മത്സരിക്കുന്നത്. മെര്‍ക്കലിന്റെ വക്താവായ ആര്‍മിന്‍ ലാഷെറ്റാണ് ഈ സഖ്യത്തിന്റെ ചാന്‍സലര്‍ സ്ഥാനാര്‍ഥി. എന്നാല്‍ പ്രതിപക്ഷ കക്ഷിയായ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയും അവരുടെ നേതാവായ ഒലാഫ് ഷോള്‍സും അഭിപ്രായ വോട്ടുകളില്‍ മുന്നിലാണ്.

പരിസ്ഥിതി വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഗ്രീന്‍സ് പാര്‍ട്ടിയുടെ ചാന്‍സലര്‍ സ്ഥാനാര്‍ഥി അനലേന ബേര്‍ബോകാണ്.

അഭിപ്രായ വോട്ടെടുപ്പില്‍ സോഷ്യല്‍ ഡമോക്രാറ്റുകള്‍ 25% പിന്തുണയോടെ നേരിയ തോതില്‍ മുന്നിലെത്തി. കഴിഞ്ഞ ദിവസം ഗ്രെറ്റ തന്‍ബര്‍ഗ് വന്ന് പ്രസംഗിച്ചത് ഗ്രീന്‍ പാര്‍ട്ടിയെ കൂടുതല്‍ ബാധിച്ചേക്കുമെന്നാണ് സൂചന.

Top