ജര്‍മ്മനിയില്‍ ഇടത് അനുകൂലികളുടെ മെയ് ദിന റാലിക്കിടെ കലാപം

മെയ് ദിനത്തോട അനുബന്ധിച്ച് ഇരുപതോളം റാലികളാണ് ബെര്‍ലിനില്‍ പ്രഖ്യാപിച്ചിരുന്നത്.  സമാധാനപരമായിട്ടാണ് കൂടുതല്‍ റാലികളും പൂര്‍ത്തീകരിച്ചത്. എന്നാല്‍ തീവ്ര ഇടത് അനുകൂലികളുടെ റാലിയാണ് സംഘര്‍ഷത്തിലേക്കും കലാപത്തിലേക്കും നീങ്ങിയത്. ക്രൂസ്ബെര്‍ഗ് പ്രദേശത്ത് നടന്ന എണ്ണായിരത്തോളം പേര്‍ പങ്കെടുത്ത റാലിയാണ് അക്രമാസക്തമായത്.

സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ റാലിയില്‍ പങ്കെടുത്തവര്‍ കുപ്പികളും കല്ലുകളും വലിച്ചെറിയുകയായിരുന്നു. റോഡിലെ മാലിന്യ വീപ്പകള്‍ക്ക് ഇവര്‍ തീ വെയ്ക്കുകയും ചെയ്തു. തീവ്ര ഇടത് അനുകൂലികളുടെ റാലിയില്‍ മുന്‍പും സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളതിനാല്‍ പൊലീസ് ജാഗ്രത പുലര്‍ത്തിയിരുന്നു. കലാപത്തില്‍ പരിക്കേറ്റ പൊലീസുകാര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. പൊലീസിനെതിരായ അക്രമങ്ങള്‍ ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്ന് ആഭ്യന്തരമന്ത്രി ആന്ദ്രെ ഗീസെല്‍ പറഞ്ഞു.

സംഭവത്തിന് പിന്നാലെ 350 ലധികം പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊറോണ വ്യാപനത്തെ തുടര്‍ന്ന് ജര്‍മ്മനിയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും രാത്രികാല കര്‍ഫ്യൂ നിലനില്‍ക്കുന്നു. രാഷ്ട്രീയ പ്രകടനങ്ങള്‍ക്കും മതപരമായ ഒത്തുചേരലുകള്‍ക്കും കര്‍ഫ്യൂ ബാധകമല്ല. ഈ സാഹചര്യംത മറയാക്കിയാണ് പ്രതിഷേധക്കാര്‍ ഒന്നിക്കുകയും കലാപം നടത്തുകയും ചെയ്തിരിക്കുന്നത

Top