ജോലി ലഭിക്കുന്ന കാര്യത്തിൽ ഉറപ്പ് വേണം: മുഖ്യമന്ത്രിയോട് ഉദ്യോഗാർഥികൾ

തിരുവനന്തപുരം: താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതു സര്‍ക്കാര്‍ നിര്‍ത്തിവച്ചെങ്കിലും, ജോലി ലഭിക്കുന്ന കാര്യത്തില്‍ ഉറപ്പുകിട്ടാതെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അവസാനിപ്പിക്കില്ലെന്ന് പിഎസ്‍സി ഉദ്യോഗാര്‍ഥികള്‍.

“സ്ഥിരപ്പെടുത്തല്‍ നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം നല്ലതാണ്. പക്ഷെ ദിവസങ്ങളായി സമരമിരിക്കുന്നവര്‍ക്കു പറയാനുള്ളത് കൂടി മുഖ്യമന്ത്രി കേള്‍ക്കണം. ഇത് യാചനയാണ്.”ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു.

അജന്‍ഡയില്‍ വന്നത് മാത്രമാണ് ഒഴിവാക്കിയതെങ്കില്‍ വഞ്ചനയാണെന്ന് കെപിസിസി പ്രസി‍ഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.

Top