get-cracking-on-mafia-yogi-adityanath-orders-police

yogi-adithya-nath

ലഖ്‌നൗ: സംസ്ഥാനത്തെ ഭൂമി, ഖനന, പശുക്കടത്ത് മാഫിയകള്‍ക്കെതിരെ കടുത്ത നിലപാട് എടുക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശം. മുതിര്‍ന്ന പോലീസ് ഉദ്യേഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പൊലീസിന് ആദിത്യനാഥ് ഉത്തരവ് നല്‍കിയത്.

പൊതുജനങ്ങള്‍ക്ക് സുരക്ഷിതത്വവും കുറ്റവാളികള്‍ക്ക് ഭയവും തോന്നുന്ന തരത്തില്‍ പൊലീസിന്റെ പ്രവര്‍ത്തന ശൈലി മാറ്റണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

പൊലീസിന്റെ പ്രവര്‍ത്തനം സുതാരവും അഴിമതി രഹിതവുമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏത് ചെറിയ സംഭവങ്ങളില്‍ പോലും പൊതുജനങ്ങളുമായി സംവദിക്കാന്‍ പൊലീസ് തയ്യാറാകണമെന്നും ജനങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താനായി പട്രോളിങ് ശക്തമാക്കണമെന്നും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ബാങ്കുകള്‍, മാര്‍ക്കറ്റുകള്‍, എന്നിവിടങ്ങളില്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോഴും പ്രവര്‍ത്തനം അവസാനിക്കുമ്പോഴും പ്രത്യേക ശ്രദ്ധ അവിടങ്ങളില്‍ ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Top