റോഹിങ്ക്യൻ അഭയാർഥികൾ പോകേണ്ടത് വീടുകളിൽ, ക്യാമ്പുകളിലേക്കല്ല ; കോഫി അന്നൻ

ന്യൂയോർക്ക്: മ്യാന്മറില്‍ നിന്ന് അന്യരാജ്യങ്ങളിലേക്ക് കുടിയേറുന്ന റോഹിങ്ക്യകളെ തിരികെ വീടുകളിൽ എത്തിക്കണമെന്ന് മുൻ ഐക്യരാഷ്ട്രസഭ ജനറൽ സെക്രട്ടറി കോഫി അന്നൻ.

മ്യാൻമർ സർക്കാർ റോഹിങ്ക്യൻ അഭയാർഥികളെ അന്തസ്സും സുരക്ഷിതത്വബോധവും നിലനിർത്തി തിരികെ കൊണ്ടുവരണമെന്നും ഇത് റഖീനിയിലെ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാൻ സഹായിക്കുമെന്നും കോഫി അന്നൻ വ്യക്തമാക്കി.

‘അവരെ ക്യാംപിൽ തിരിച്ചുകൊണ്ടുവരാൻ പാടില്ല, അവരുടെ വീടുകളിൽ അവർ തിരികെ എത്തണം, ഓരോ വീടുകൾക്കും അവരുടെ ആവിശ്യമുണ്ടെന്നും’ സെക്യൂരിറ്റി കൗൺസിൽ യോഗത്തിൽ അനൗപചാരികമായി സംസാരിക്കവെ അദ്ദേഹം നിര്‍ദേശിച്ചു.

എന്നാൽ മ്യാൻമർ ഇക്കാര്യത്തിൽ പ്രതികരണം നടത്തിയിട്ടില്ല.

റഖീനിൽ എല്ലാ അന്താരാഷ്ട്ര, പ്രാദേശിക സഹായങ്ങൾക്കും മേൽനോട്ടം വഹിക്കാൻ ഒരു സമിതിയെ നിയോഗിച്ചതായി മ്യാൻമർ നേതാവ് ആങ് സാൻ സൂകി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ഏകദേശം 1 ദശലക്ഷം റോഹിങ്ക്യ മുസ്ലിംങ്ങള്‍ പീഡനത്തിനിരയാകുന്നുണ്ട്‌.

ബംഗ്ലാദേശിൽ നിന്നും അനധികൃതമായി കുടിയേറ്റം ചെയ്തതായി ബുദ്ധമത ജനങ്ങൾ കരുതിപ്പോരുന്ന റോഹിങ്ക്യ കുടുംബങ്ങൾ തലമുറകളായി മ്യാൻമറിൽ ജീവിച്ചിരുന്നവരാണ്.

റോഹിങ്ക്യൻ സംഘർഷങ്ങൾക്ക് ശേഷവും റഖീനിയുടെ തലസ്ഥാനമായ സിറ്റ്വെക്കിന്‌ പുറത്തുള്ള ക്യാമ്പുകളിൽ ഏകദേശം 1,20,000 പേർ ജീവിക്കുന്നു.

ആഗസ്ത് 25-ന് ശേഷം, 5,00,000 റോഹിങ്ക്യകളാണ് റഖീനിയിൽ നിന്ന് അയൽസംസ്ഥാനമായ ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്തത്‌.

റോഹിങ്ക്യകളും, സുരക്ഷാ സേനകളും തമ്മിലുള്ള ഏറ്റുമുട്ടലിൽ നിരവധി പേര് കൊല്ലപ്പെടുകയും, പല വീടുകളെയും കത്തിച്ചുകളയുകയും ചെയ്തു.

റോഹിങ്ക്യകൾ മ്യാൻമർ സൈന്യത്തിൽ നിന്ന് ഏറ്റുവാങ്ങിയത് ക്രൂര പീഡനങ്ങളായിരുന്നു.

മ്യാൻമർ നടത്തുന്നത് വംശീയ ശുദ്ധീകരണമാണെന്ന് ഐകരാഷ്ട്രസഭയും, അംഗ രാജ്യങ്ങളും ഉന്നയിച്ചിരുന്നു. എന്നാൽ ഇത് മ്യാൻമർ സർക്കാർ നിക്ഷേധിച്ചു.

കോഫി അന്നന്റെ നേതൃത്വത്തിലുള്ള കമ്മീഷൻ കലാപത്തെ ചെറുക്കാൻ സാമ്പത്തിക വികസനവും സാമൂഹ്യ നീതിയും എന്ന വിഷയത്തിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് ആഗസ്റ്റിൽ റോഹിങ്ക്യൻ കലാപം ഉണ്ടാകുന്നത്.

Top