ന്യൂയോർക്ക്: ഫെയ്സ്ബുക്കിന്റെ ടൈംലൈനിൽ ത്രീഡി പോസ്റ്റുകൾ എളുപ്പത്തിൽ അവതരിപ്പിക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യ പുറത്തിറങ്ങുന്നു. ത്രീഡി ഷെയർ ചെയ്യാൻ നേരത്തെ കഴിയുമായിരുന്നെങ്കിലും അത് അത്ര ഫലപ്രദമായിരുന്നില്ല.
ഓഗ്മെന്റഡ്, വെർച്വൽ റിയാലിറ്റി സാങ്കേതികവിദ്യകളെ ലക്ഷ്യമാക്കിയാണു ഫെയ്സ്ബുക്കിന്റെ പുതിയ നീക്കം. ത്രീഡി രൂപങ്ങളെ പല കോണുകളിൽ നിന്നു കാണാനും, സ്പർശനത്തിലൂടെ അവയിൽ മാറ്റങ്ങൾ വരുത്താനും ചലിപ്പിക്കാനുമൊക്കെ പുതിയ സാങ്കേതികവിദ്യയിലൂടെ സാധിക്കും.