ചെന്നൈ: തെന്നിന്ത്യന്‍ താരം ആര്യ നായകനായി എത്തുന്ന കോമഡി തമിഴ് ചിത്രം ഗജിനികാന്ത് ജൂലൈ 27 ന് തിയേറ്ററുകളില്‍ എത്തുന്നു. ‘ഇരുട്ടു അറയില്‍ മുരട്ടു കുത്തു’ ഫെയിം സന്തോഷ് പി ജയകുമാര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍.
ജൂലൈ 27 ന് ഗജിനികാന്ത് തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായതായും, സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
ആര്യയുടെ കഥാപാത്രത്തെ ചുറ്റിയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. കട്ട രജനികാന്ത് ഫാന്‍ ആയിട്ടാണ് ഗജിനികാന്തില്‍ ആര്യ എത്തുന്നത്. കൂടാതെ ഓര്‍മശക്തി നഷ്ടപ്പെടുന്ന കാഥാപാത്രം കൂടിയാണ് ആര്യയുടേത്.
സ്റ്റുഡിയോ ഗ്രീന്റെ ബാനറില്‍ ഗ്നാനവേല്‍ രാജ നിര്‍മിക്കുന്ന ഗജിനികാന്തില്‍ സയേഷ, നരേന്‍, സമ്പത്ത് രാജ്, കരുണാകരന്‍ എന്നിവരും അഭിനയിക്കുന്നു.