ഷോര്‍ട്ട് സര്‍ക്യൂട്ട്; ഗാസിയാബാദില്‍ അഞ്ച് കുട്ടികളുള്‍പ്പെടെ ആറ് പേര്‍ മരിച്ചു

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ അഞ്ച് കുട്ടികളുള്‍പ്പെടെ ആറ് പേര്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം മരിച്ചു. ഗാസിയാബാദ് ലോനിയിലെ മൗലാന ആസാദ് കോളനിയിലാണ് സംഭവം. പര്‍വീണ്‍(40), ഫാത്തിമ(12), ഷാഹിമ(10), റാത്തിയ(8) അബ്ദുള്‍ അസീം(8), അബ്ദുള്‍ അഹദ്(5) എന്നിവരാണ് മരിച്ചത്.

വീട്ടിലെ മുതിര്‍ന്ന സ്ത്രീയെയും അഞ്ച് കുട്ടികളെയും സംഭവസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. റെഫ്രിജറേറ്റര്‍ പൂര്‍ണ്ണമായും കത്തി നശിച്ച നിലയിലാണ്.

Top