ന്യൂഡല്‍ഹി: ആര്‍എസ്എസിനെ ഐഎസിനെ പോലെ എതിര്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ഗലാം നബി ആസാദ്. ആര്‍എസ്എസിനെ ഐഎസിനെ പോലെ തന്നെയാണ് എതിര്‍ക്കുന്നതെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവായ ഗുലാം നബി ആസാദ് പറഞ്ഞു. ഡല്‍ഹിയില്‍ ജാമിയത് ഉലമ ഇ ഹിന്ദ് സംഘടിപ്പിച്ച ദേശീയോദ്ഗ്രഥന സമ്മേളനത്തില്‍ പ്രസംഗിയ്ക്കുകയായിരുന്നു ഗുലാം നബി ആസാദ്.
ആസാദിന്റെ പ്രസ്താവനയ്‌ക്കെതിരെ സംഘപരിവാര്‍ സംഘടനകളും ബി.ജെ.പിയും രംഗത്തെത്തി. തിങ്കളാഴ്ച പാര്‍ലമെന്റ് ചേരുമ്പോള്‍ വിഷയം ഉന്നയിയ്ക്കാനാണ് ബിജെപിയുടെ നീക്കം. ആസാദിനെതിരെ നിയമനടപടി സ്വീകരിയ്ക്കുമെന്ന് ആര്‍എസ്എസ് വക്താവ് വ്യക്തമാക്കി.
ആര്‍എസ്എസ് ഒരു ദേശീയവാദ സംഘടനയാണെന്നും ആസാദ് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തി. ആസാദിനെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി തയ്യാറാകണമെന്നും ബിജെപി ദേശീയ സെക്രട്ടറി ശ്രീകാന്ത് ശര്‍മ ആവശ്യപ്പെട്ടു. ജവഹര്‍ലാല്‍ നെഹ്രുവും രാജീവ് ഗാന്ധിയുമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആര്‍എസ്എസിനെ അടിച്ചമര്‍ച്ചമര്‍ത്താന്‍ ശ്രമിച്ചിട്ടും സംഘടന വളര്‍ന്നിട്ടേ ഉള്ളൂവെന്നും ശ്രീകാന്ത് ശര്‍മ അഭിപ്രായപ്പെട്ടു.