Gibbs high-speed amphibious motorcycles

അത്ഭുതം തോന്നിക്കുന്ന തരത്തിലാണ് ഗിബ്‌സ് സ്‌പോട്ട്‌സ് ഒരുക്കിയിരിക്കുന്ന കരയിലും വെള്ളത്തിലും സഞ്ചരിക്കുന്ന ബൈക്കിന്റെ രൂപകല്‍പ്പന. അലന്‍ ഗിബ്ബ്‌സ് രൂപകല്‍പ്പന ചെയ്ത ബിസ്‌കി 55 ബി.എച്ച്.പിയുള്ള ട്വിന്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ജിനാണ് ഉപയോഗിക്കുന്നത്. വെള്ളത്തില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയും കരയില്‍ 129 കിലോമീറ്റര്‍ വേഗതയും ലഭിക്കും.

കരയില്‍ നിന്ന് വെള്ളത്തിലേക്കും തിരിച്ചും സഞ്ചരിക്കാന്‍ കഴിയും വിധം രൂപംമാറ്റാന്‍ 5 സെക്കന്റ് സമയം മാത്രം മതി. ബിസ്‌കി വെള്ളത്തിലേക്കിറങ്ങുമ്പോള്‍ പിന്‍ചക്രം ഉയര്‍ന്ന് മാറുകയും ഇരുവശത്തുമുള്ള ജെറ്റ് സംവിധാനം പ്രവര്‍ത്തിക്കുകയുമാണ് ചെയ്യുന്നത്.

228 കിലോഗ്രാം ഭാമുള്ള ബിസ്‌കിയ്ക്ക് 2350മില്ലിമീറ്റര്‍ നീളമുണ്ട് 950മില്ലിമീറ്റര്‍ വീതിയും. 150 മില്ലിമീറ്ററാണ് ഗ്രൗണ്ട് ക്ലീയറന്‍സ്. കിവി സംരംഭകന്‍ ഗിബ്ബ്‌സിന് വളരെക്കാലത്തെ പരിചയ സമ്പത്താണ് കരയിലും വെള്ളത്തിലും സഞ്ചരിക്കുന്ന വാഹന നിര്‍മ്മാണത്തിലുള്ളത്. വേഗമേറിയ ആംഫീബിയന്‍ എന്ന നേട്ടമാണ് ഗിബ്ബസ് ഇന്ന് യാഥാര്‍ത്ഥ്യമാക്കിയത്. എന്നാല്‍ വിപണിയിലെത്തുമ്പോള്‍ ബിസ്‌ക്കിയ്ക്ക് സാമാന്യം വലിയ വില തന്നെ പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Top