ഇന്ത്യയില്‍ 2014 മുതലാണ് യൂബര്‍ ഈറ്റ്‌സ് സൗകര്യം അവതരിപ്പിച്ചത്. ഇപ്പോള്‍ കമ്പനി തങ്ങളുടെ ആപ്പിലും യൂബര്‍ ഈറ്റ്‌സിലും ഗിഫ്റ്റ് കാര്‍ഡുകള്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളായ പേറ്റിഎം, സ്‌നാപ്ഡീല്‍ എന്നിവയിലൂടെ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്കാണ് ഗിഫ്റ്റ് കാര്‍ഡുകള്‍ ലഭിക്കുക.
36 മാസമാണ് കാര്‍ഡിന്റെ വാലിഡിറ്റി. ഉപയോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് ഗിഫ്റ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാം. യൂബറും യൂബര്‍ ഈറ്റ്‌സും ലഭ്യമാകുന്ന ഇന്ത്യന്‍ സിറ്റികളില്‍ മാത്രമാണ് ഗിഫ്റ്റ് കാര്‍ഡുകള്‍ ലഭിക്കുക.
പുതിയ യൂബര്‍ അക്കൗണ്ടുകള്‍ തുടങ്ങുന്നവര്‍ക്കും ഗിഫ്റ്റ് കാര്‍ഡുകള്‍ ലഭിക്കും. യൂബര്‍ ആപ്പില്‍ ‘ആഡ് എ പേമെന്റ്’ ഓപ്ഷന്‍ ക്ലിക്ക് ചെയ്യുന്നതിനോടൊപ്പം ഗിഫ്റ്റ് കാര്‍ഡുകളും സെലക്ട് ചെയ്യാവുന്നതാണ്.