സാന്‍ഫ്രാന്‍സിസ്‌ക്കോ: ജനനം കൊണ്ട് പല ഭാഗ്യങ്ങളും വരുന്നത് കുട്ടിയുടെ ഐശ്വര്യമായി കണക്കാക്കുന്നവരാണ് നമ്മള്‍. വരുന്ന സെപ്തംബര്‍ ഒമ്പതിന് അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് എട്ട് ലക്ഷം രൂപ കെന്റക്കി ഫ്രൈഡ് ചിക്കന്‍ (കെ.എഫ്.സി) സമ്മാനമായി നല്‍കാനൊരുങ്ങുകയാണ്.
കെ.എഫ്.സിയുടെ സ്ഥാപകനായ ഹാര്‍ലാന്റിന്റെ 128 ജന്മദിനമാണ് സെപ്തംബര്‍ ഒമ്പതിന്. ഈ സന്തോഷം പങ്കുവയ്ക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ഒരു സമ്മാനം നല്‍കാന്‍ കമ്പനി നല്‍കാന്‍ തീരുമാനിച്ചത്.
സെപ്തംബര്‍ ഒമ്പതിന് ജനിച്ചാല്‍ മാത്രം പോര. ജനിക്കുന്ന കുട്ടിയുടെ ആദ്യ നാമം ‘ഹാര്‍ലാന്‍ഡ’ എന്നുകൂടിയാക്കുകയും കൂടി ചെയ്താല്‍ മാത്രമേ സമ്മാനം ലഭിക്കുകയുള്ളൂ.
സെപ്തംബര്‍ ഒമ്പത് മുതല്‍ കെ.എഫ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അപേക്ഷ ഫോം ലഭിക്കും. ഇതില്‍ നല്‍കുന്ന വിവരങ്ങള്‍ എല്ലാം കൃത്യമാണോ എന്ന് പരിശോധിച്ചതിന് ശേഷമായിരിക്കും സമ്മാനത്തുക നല്‍കുക.
കെ.എഫ്.സി സ്ഥാപകന്റെ പേരിനെ കൂടുതല്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യമാണ് ഈ ഓഫറിനു പിന്നിലെന്ന് കമ്പനി വ്യക്തമാക്കി.