ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് സമ്മാനവുമായി മാനേജ്‌മെന്റ് ; മെമ്പര്‍ഷിപ്പ് കാര്‍ഡുകള്‍ ഉടന്‍

കൊച്ചി: ആരവവും കരഘോഷവുമായി വീഴ്ചയിലും താഴ്ചയിലും പ്രോത്സാഹിപ്പിക്കുന്ന ലക്ഷക്കണക്കിന് മലയാളി ആരാധകരാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ കരുത്ത്.

നാലാം സീസണിലെ കന്നി ജയത്തിന് ശേഷം തങ്ങളുടെ ശക്തിയായ ആരാധകര്‍ക്കായി പുതിയ പരിഷ്‌ക്കാരം ഒരുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് മനേജ്‌മെന്റ്.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് മെമ്പര്‍ഷിപ്പ് കാര്‍ഡുകള്‍ നല്‍കാനാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ പുതിയ തീരുമാനം.

ട്വിറ്ററിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

നാലു തരത്തിലുള്ള മെമ്പര്‍ഷിപ്പുകളാണ് ആരാധകര്‍ക്കായി ബ്ലാസ്‌റ്റേഴ്‌സ് ഒരുക്കിയിരിക്കുന്നത്.

ടസ്‌കേഴ്‌സ്, ജൂനിയര്‍, മൈറ്റി ടസ്‌കേഴ്‌സ്, കോര്‍പറേറ്റ് എന്നീ പാക്കേജുകളായാണ് കേരള ബ്ലാസ്റ്റേഴ്‌സ് മെമ്പര്‍ഷിപ്പ് പാക്കേജുകള്‍ അവതരിപ്പിക്കുന്നത്.

ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഉടന്‍ തന്നെ ഇക്കാര്യത്തില്‍ വിശദാംശങ്ങള്‍ ക്ലബ് അധികൃതര്‍ നല്‍കുമെന്നാണ് സൂചന.

നേരത്തെ, നോര്‍ത്ത് ഈസ്റ്റിനെതിരായ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് മികച്ച ജയമാണ് സ്വന്തമാക്കിയത്.

മലയാളി താരം സി കെ വിനീത് നേടിയ തകര്‍പ്പന്‍ ഗോളിലായിരുന്നു നാലാം സീസണിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ കന്നി ജയം.

Top