വാഷിംഗ്ടണ്‍: സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐഎ) ഡയറക്ടറായി ജിനാ ഹാസ്പല്‍ ചുമതലയേറ്റു. യുഎസിലെ പ്രഥമ വനിത സിഐഎ ഡയറക്ടറാണ് ജിന. കഴിഞ്ഞയാഴ്ച ജിനയുടെ നിയമനം 45നെതിരെ 54 വോട്ടുകള്‍ക്ക് സെനറ്റ് സ്ഥിരീകരിച്ചിരുന്നു.
നേരത്തെ തായ്‌ലാന്‍ഡിലെ യുഎസ് ജയില്‍ നടത്തിപ്പുകാരിയായിരുന്ന ജിന ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥയായിരുന്നു. തടവുകാരെ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്നാണ് ജിനയ്‌ക്കെതിരെ ഉയര്‍ന്ന പ്രധാന ആരോപണം. 1985 ലാണ് ജിന സിഐഎയില്‍ ചേരുന്നത്.
മൈക്ക് പോംപിയോ സ്‌റ്റേറ്റ് സെക്രട്ടറിയായ സാഹചര്യത്തിലാണ് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ജിന സിഐഎ തലപ്പത്തേക്ക് എത്തിയത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ജിനയെ സിഐഎ ഡയറക്ടര്‍ സ്ഥാനത്തേക്ക് നിയമിച്ചത്.