ജിയോഫോണ്‍ വിപണിയിലേക്കെത്തുന്നു: മുന്‍കൂര്‍ ബുക്കിങ് ഇന്ന് വൈകീട്ട് 5.30ന് ആരംഭിക്കും

കാത്തിരിപ്പുകള്‍ക്കൊടുവില്‍ റിലയന്‍സ് ജിയോ ഫോണ്‍ വിപണിയിലേക്കെത്തുന്നു.

ജിയോഫോണിനു വേണ്ടിയുള്ള മുന്‍കൂര്‍ ബുക്കിങ് ഇന്ന് വൈകീട്ട് 5.30ന് ആരംഭിക്കും.

ഫോണ്‍ വാങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജിയോയുടെ റീടെയിലര്‍ ഷോപ്പുകളില്‍ നിന്നോ, മൈ ജിയോ ആപ്പ് വഴിയോ, ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഫോണ്‍ ബുക്ക് ചെയ്യാവുന്നതാണ്‌.

ജിയോ ഫോണ്‍ വാങ്ങുന്നതിനായി പണം നല്‍കേണ്ട ആവശ്യമില്ല, എന്നാല്‍ മൂന്ന് വര്‍ഷത്തേക്ക് സുരക്ഷാ നിക്ഷേപമായി 1500 രൂപ നല്‍കണം.

മൂന്ന് വര്‍ഷത്തിനിടെ ഫോണ്‍ തിരികെ ഏല്‍പ്പിക്കുമ്പോള്‍ ആ തുക ഉപയോക്താവിന് ലഭിക്കും. ബുക്കിങ് സമയത്ത് 500 രൂപ ഉപഭോക്താവ് നല്‍കുകയും വേണം.

ജിയോഫോണ്‍ ബുക്ക് ചെയ്യുന്നതിന് ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് മാത്രമാണ് രേഖയായി ആവശ്യമുള്ളത്. ഒരു ആധാര്‍ കാര്‍ഡില്‍ ഒരു ഫോണ്‍ മാത്രമേ ലഭിക്കുകയുള്ളൂ.

ആധാര്‍കാര്‍ഡിലെ വിവരങ്ങളെല്ലാം ഒരു സെന്‍ട്രലൈസ്ഡ് സോഫ്റ്റ് വെയറില്‍ ശേഖരിച്ച ശേഷം ഒരു ടോക്കന്‍ നമ്പര്‍ നല്കും. ഫോണ്‍ കൈപ്പറ്റാന്‍ വരുമ്പോള്‍ ഈ ടോക്കന്‍ കാണിച്ചാല്‍ ഫോണ്‍ ലഭിക്കും.

Top