‘ജിയോണി’യുടെ പുത്തന്‍ സ്മാര്‍ട്ട് ഫോണുകള്‍ നവംബര്‍ 26നു വിപണിയില്‍

ജിയോണിയുടെ പുതിയ ഫോണ്‍ പുറത്തിറക്കുമെന്നു TENAAയുടെ സര്‍ട്ടിഫിക്കേഷന്‍ വെബ്‌സൈറ്റ് റിപ്പോര്‍ട്ട്.

നവംബര്‍ 26നു ഫോണ്‍ എത്തുമെന്നു ഇന്നലെയാണു വിവരം ലഭിച്ചത്. കഴിഞ്ഞ മാസം ജിയോണിയുടെ ബിസില്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ ജിയോണി എഫ്6 ചൈനീസ് സര്‍ട്ടിഫിക്കേഷനോടുകൂടി അവതരിപ്പിച്ചിരുന്നു.

നവംബര്‍ 26നു നടക്കുന്ന ചടങ്ങില്‍ ജിയോണി ആറു സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിക്കുമെന്നാണു വിവരം.

എം7 പ്ലസ്, എഫ്6, എഫ്205, എസ്11, എസ്11എസ്, സ്റ്റീല്‍ 3 എന്നിവയാണു കമ്പനി അടുത്തതായി അവതരിപ്പിക്കുന്നത്.

5 ഇഞ്ച് ഡിസ്‌പ്ലേ, മീഡിയാടെക് MT6739 പ്രോസസര്‍, 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 8എംപി റിയര്‍ ക്യാമറ, 5എംപി സെല്‍ഫി ക്യാമറ എന്നിവയാണു ജിയോണി എ205ന്റെ പ്രത്യേകത.

അതേസമയം 5.7 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേ, ഒക്ടാകോര്‍ പ്രോസസര്‍, ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്, ഡ്യുവല്‍ ക്യാമറ 13എംപി 2എംപി റിയര്‍ സെന്‍സര്‍, 8എംപി സെല്‍ഫി, 2970എംഎഎച്ച് ബാറ്ററി എന്നിവയാണ് ജിയോണി എഫ്6ന്റെ സവിശേഷത.

കൂടാതെ ജിയോണിയുടെ എം7 പ്ലസ് അടുത്തുതന്നെ വിപണിയിലെത്തും. കമ്പനിയുടെ ഫോണുകളില്‍ ഏറ്റവും വലുപ്പമുളള ഫോണ്‍ ആണ് ജിയോണി എം 7 പ്ലസ്.

ഫുള്‍ എച്ച്ഡി പ്ലസ് റസൊല്യൂഷന്‍, 2.5ഡി കര്‍വ്വ്ഡ് ഗ്ലാസ് കോട്ടിങ്ങ് എന്നിവയാണു ഫോണിന്റെ പ്രത്യേകത.

ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ 6ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയും ലഭിക്കും.

Top