3010 mAh ഉള്ള രണ്ട് ബാറ്ററി പായ്ക്കുകള്‍ ഫോണില്‍ ചേര്‍ത്ത് വെച്ചാണ് ഇരട്ട കരുത്ത് ജിയോണിക്ക് സമ്മാനിക്കുന്നത്. 28 ദിവസത്തെ സ്റ്റാന്‍ഡ് ബൈആണ് ജിയോണി വാഗ്ദാനം ചെയ്യുന്നത്.
ജിയോണിയുടെ സ്വന്തം അമിഗോ 3.1 UI ഉപയോഗിച്ച് കസ്റ്റമൈസ് ചെയ്ത ആന്‍ഡ്രോയിഡ് ലോലിപോപ്പ് 720 X 1280 പിക്‌സലുകള്‍ ഉള്ള ഒരു 5.5 ഇഞ്ച് ഡിസ്‌പ്ലേ, 64 ബിറ്റ് ക്വാഡ് കോര്‍ മീഡിയ ടെക് 6735 പ്രൊസസ്സര്‍, LTE കണക്ടിവിറ്റി, ഡ്യൂവല്‍ സിം സപ്പോര്‍ട്ട്, 3GB റാം, 32 GB എക്‌സ്പാന്റബിള്‍ മെമ്മറി, LED ഫഌഷോടുകൂടിയ 13MP ബാക്ക് ക്യാമറ, 5MP, ഫ്രണ്ട് ക്യാമറ എന്നിവയാണ് ജിയോണി മാരത്തോണ്‍ M5ന്റെ മറ്റ് സവിശേഷതകള്‍.
ഇന്ത്യന്‍ വിപണിയില്‍ ഫഌപ്പ്കാര്‍ട്ടിലൂടെ ലഭ്യമായി തുടങ്ങിയ ഈ ഫോണ്‍ നേരത്തേ തന്നെ ചൈനയില്‍ അവതരിപ്പിച്ചിരുന്നു. 17, 999 രൂപയാണ് വില.