ജിയോണിയുടെ W919ന്റെ പിന്‍ഗാമി ഹൈ-എന്‍ഡ് ഫ്‌ളിഫ് ഫോണ്‍ വരുന്നു

ഫ്‌ളിപ് ഫോണ്‍ എന്നറിയപ്പെടുന്ന ക്ലെംഷെല്‍ ഫോണുകള്‍ ഇന്നും ഉപഭോക്താക്കള്‍ക്ക് പ്രിയമുള്ളവയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ സാംസങ്ങ് ഔദ്യാഗികമായി ഫ്‌ളിപ് ഫോണ്‍ അവതരിപ്പിച്ചു.

കൂടാതെ ജിയോണിയുടെ മറ്റൊരു ഫ്‌ളിപ് ഫോണ്‍ണിന്റെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ അവതരിപ്പിച്ചിട്ടുണ്ട്.

ചൈനീസ് സര്‍ട്ടിഫിക്കേഷന്‍ വെബ്‌സൈറ്റായ TENAAയിലാണ് ജിയോണി W919ന്റെ സവിശേഷതകള്‍ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം വിപണിയില്‍ ഇറങ്ങിയ ജിയോണി W919ന്റെ പിന്‍ഗാമിയാണ് പുതിയ ഫോണ്‍.

അടുത്തിടെ ഇറങ്ങിയ ജിയോണി M7 പ്ലസിനെ പോലെ പ്രീമിയം കോട്ടിങ്ങ് ആണ് റിയര്‍ പാനലില്‍ ഒരുക്കിയിരിക്കുന്നത്. കൂടാതെ റിയര്‍ മൗണ്ടില്‍ ഫിങ്കര്‍പ്രിന്റ് സെന്‍സറും ഉണ്ട്.

4.2 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, 1280X720 പിക്‌സല്‍ ഡിസ്‌പ്ലേ, 2.5GHz ഒക്ടാകോര്‍ പ്രോസസര്‍, 6ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, ആന്‍ഡ്രോയിഡ് 7.0 ന്യൂഗട്ട്, 3000എംഎഎച്ച്, 8എംപി/ 5എംപി ക്യാമറ എന്നിവയാണ് ഫോണിന്റ സവിശേഷതകള്‍.

Top