രാജ്യത്ത് ഏകസിവില്‍ കോഡ് നടപ്പിലാക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

ന്യൂഡല്‍ഹി: രാജ്യത്ത് ഏകസിവില്‍ കോഡ് നടപ്പിലാക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഏകസിവില്‍ കോഡ് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മന്ത്രി ട്വിറ്ററില്‍ കുറിച്ചു. കര്‍ണാടകയിലെ ഹിജാബ് വിവാദങ്ങളോട് അനുബന്ധിച്ചാണ് മന്ത്രിയുടെ പ്രതികരണം.

രാജ്യം ഒന്നാണെന്നും എല്ലാവര്‍ക്കും ഒരു നിയമം മതിയെന്നും മന്ത്രി പറഞ്ഞു. ഗിരിരാജ് സിങിന്റെ പ്രതികരണത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.

അതേസമയം കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിയന്ത്രണത്തിനെതിരായ ഹരജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രിംകോടതി അറിയിച്ചു. ഉചിതമായ സമയത്ത് ഇടപെടാം. വിഷയം ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യുന്നത് ശരിയല്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ വ്യക്തമാക്കി.

Top