നിപ്പ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു

deadbody

തലശ്ശേരി : നിപ്പ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു. തലശ്ശേരി സ്വദേശി റോജ(39) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു. ഇതോടെ നിപ്പ ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി.

അതേസമയം നിപ്പയുടെ ഉറവിടം പഴംതീനി വവ്വാലുകളാണോ എന്ന് ഇന്നറിയാം. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും.നിപ്പ വൈറസ് ബാധയുടെ രണ്ടാം ഘട്ടം സ്ഥിരീകരിച്ചതോടെ കോഴിക്കോട് വീണ്ടും ഭീതിയിലായിരിക്കുകയാണ്.

രോഗികളുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടവരെല്ലാം ചികിത്സ തേടാൻ നിർദ്ദേശിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്. 12 പേർ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുണ്ട്. രോഗികളുമായി അടുത്തിടപഴകിയിട്ടുള്ള 1450 പേർ നിരീക്ഷണത്തിലാണ്.

Top