അച്ഛൻ പഠിക്കാൻ അനുവദിച്ചില്ല ; പെൺകുട്ടി ആത്മഹത്യ ചെയ്തു

suicide 2

മൊറാദാബാദ് : അച്ഛന്‍ പഠിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. മരിച്ച പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് പൊലീസ് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. മകൾ മരിച്ചിട്ടും തീർന്നില്ല പിതാവിന്റെ ക്രൂരത. മരണശേഷം മകളുടെ മൃതദേഹം പിതാവ് കത്തിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിനെതിരെ പൊലീസ് കേസെടുത്തു.

പെൺകുട്ടി വിഷം കഴിച്ചു എന്ന വാർത്ത കേട്ടാണ് മൊറാദാബാദ് പൊലീസ് സംഭവസ്ഥലത്തു എത്തിയത്. എന്നാൽ അവിടെ എത്തിയപ്പോൾ കണ്ടത് പെൺകുട്ടിയുടെ മൃതദേഹം കത്തിയ നിലയിൽ കിടക്കുന്നതാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതോടെ കൂടുതല്‍ വിവരങ്ങള്‍ വെളിച്ചത്തായി. പെണ്‍കുട്ടിയുടെ വീട്ടിൽ പൊലീസ് ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. പിതാവായ കപില്‍ കുമാര്‍ തന്നെ പഠിക്കാന്‍ അനുവദിക്കുന്നില്ല എന്ന് പെണ്‍കുട്ടി ആത്മഹത്യ കുറിപ്പില്‍ പറയുന്നതായി മൊറാദാബാദ് എസ്‌പി അമിത് ആനന്ദ് പറഞ്ഞു.

മകള്‍ വിഷം കഴിച്ചതായി ഞായറാഴ്‌ച കപില്‍ ബന്ധുക്കളെ അറിയിച്ചിരുന്നു. എന്നാല്‍ അവിടെയെത്തിയ ബന്ധുക്കള്‍ കണ്ടത് കപില്‍ മകളുടെ മൃതശരീരം കത്തിക്കാന്‍ ശ്രമിക്കുന്നതാണ് . ഇതോടെയാണ് അവര്‍ വിവരം പൊലീസില്‍ അറിയിച്ചത്.

Top